കടിച്ച മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തിച്ച് 75 കാരൻ; സംഭവം അടൂരിൽ

അടൂർ: കടിച്ച മൂർഖൻ പാമ്പിനെ ആശുപത്രിയിൽ എത്തിച്ച് 75 കാരൻ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലാണ് പാമ്പുമായി എത്തിയത്. പതിനാലാം മൈൽ ഭാഗത്തുള്ള 75 കാരനെ വീട്ടിൽ വച്ച് അലക്കു കല്ലിനു സമീപം കിടന്ന തുണികൾക്കിടയിലായിരുന്ന പാമ്പാണ് കടിച്ചത്.
ചൂണ്ടുവരലിൽ പാമ്പ് കടിച്ചത്. തുടർന്ന് സമീപമുള്ള അടൂർ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് കുപ്പിയിലാക്കി എത്തുകയായിരുന്നു.
ലൈഫ് ലൈൻ ആശുപത്രിയിലെ ക്രിറ്റിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ.ബെൻജു ഷാജി വർഗീസ്,കൺസൾട്ടന്റ് ഇന്റൻസിവിസ്റ്റ് ഡോ.എഫ്.ജമീൽ എന്നിവർ ചികിസയ്ക്ക് നേതൃത്വം നൽകി.
Content Highlights: A 75-year-old man was bitten by a cobra near his house in Adoor., The senior citizen safely captured the snake in a bottle and brought it to the hospital., He received prompt and successful treatment at Adoor Lifeline Hospital., Critical care specialists led the medical team for his treatment.