പിഞ്ചുകുഞ്ഞ് ഉൾപ്പടെ അഞ്ച് ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി | വീഡിയോ

തിരുവനന്തപുരം: നെടുമങ്ങാട്-വിതുര റോഡിൽ ശനിയാഴ്ച ഒഴിഞ്ഞുമാറിയത് വൻ ദുരന്തം. നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയ കാറിൽ നിന്ന് അഞ്ച് ജീവനുകളാണ് രക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ രക്ഷപ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
നെടുമങ്ങാട് മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഒരു കുടുംബമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കില്ല. കടയുടെ അടുത്തായി കൈക്കുഞ്ഞുമായി അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്താണ് നിയന്ത്രണമിട്ട കാർ ഇവർക്ക് തൊട്ടരികിലൂടെ കുതിച്ചെത്തി കടയിലേക്ക് ഇടിച്ചുകയറിയത്.
Content Highlights: Five people, including two children, had a narrow escape after an out-of-control car carrying a family crashed into a shop near Mannurkonam on the Nedumangad-Vithura road in Thiruvananthapuram, captured on CCTV.