കാസര്‍കോട് മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; മൂന്ന് മരണം

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് കാർ അപകടത്തിൽപെട്ട് മൂന്ന് മരണം. വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപം ഉപ്പളപ്പാലത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദനന്‍ (60), മകന്‍ വരുണ്‍ (35), ബന്ധുവായ കിഷന്‍ കുമാര്‍ (34) എന്നിവരാണ് മരിച്ചത്. മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് അപകടം നടന്നത്. ഉപ്പള ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇവര്‍. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും പോലീസും ഉപ്പളയില്‍നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
Content Highlights: 3 died in car accident manjeshwaram kasaragod