കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

പയ്യോളി: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ക്രിസ്ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ അനൽ (19) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് പയ്യോളി കടപ്പുറത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പമാണ് അനൽ പയ്യോളിയിലെത്തിയത്. കടലിൽ കുളിക്കുന്നതിനിടെ അതിശക്തമായ ചുഴിയിലും അടിയൊഴുക്കിലുംപ്പെട്ട് അനലിനെ കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് മത്സ്യത്തൊഴിലാളികൾ നീന്തിയെത്തി യുവാവിനെ കരയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പിതാവ്: പരേതനായ ജയൻ. മാതാവ്: അനിത. സഹോദരൻ: അമൽ.
Content Highlights: A 19-year-old youth, Anal, drowned while bathing with friends at Payyoli beach after being caught in a strong whirlpool and current.