വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്

അപകടത്തിൽപ്പെട്ട ബസും ലോറിയും | Photo: Screengrab/ Mathrubhumi News
അപകടത്തിൽപ്പെട്ട ബസും ലോറിയും | Photo: Screengrab/ Mathrubhumi News

വയനാട്: കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നടവയലില്‍ നിന്നും ചങ്ങനാശേരിക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ കാലിലാണ് പരിക്ക്.

രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കല്‍പറ്റ ടൗണ്‍ ഭാഗത്ത് നിന്നു വന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്.
 

Content Highlights: 10 injured as lorry collides with ksrtc bus in wayanad