ഞാന്‍ ഉമ്മന്‍ ചാണ്ടിയും കരുണാകരനും അല്ല, എന്റെ ശൈലി വ്യത്യസ്തമാണ് : വി ഡി സതീശന്

കേരളം മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മദ്ധ്യേ നില്ക്കുമ്പോള് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
ഉപതിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്നതിന് മുമ്പ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ. കടങ്കഥ പ്രഹേളികയാവുന്നതുപോലെ കുരുക്കുകള്‍ അഴിയുന്തോറും പുതിയ കുരുക്കുകള്‍ വരുന്നു. കേരള സംസ്ഥാന സര്‍ക്കാരില്‍ സുപ്രധാന പദവി വഹിക്കുന്ന ഒരോഫീസറാണ് ജീവനൊടുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിരുന്നയാളാണ് പ്രതിക്കൂട്ടില്‍. കണ്ണൂര്‍ ജില്ലാ കലക്ടറും ഇപ്പോള്‍ ഈ വിവാദത്തില്‍ മുഖ്യ സ്ഥാനത്തുണ്ട്. ഇത്തരം ഒരു കേസ് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സി അന്വേഷിച്ചാല്‍ നീതി ലഭ്യമാവുമോ?
Content Highlights: opposition leader vd satheesan interview