ഈ ബാങ്കിന്റെ എടിഎമ്മുകളില്‍ ഇനി 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കില്ല
ചെന്നൈ: 2000 രൂപയുടെ നോട്ടുകള്‍ ഇനി മുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് ലഭിക്കില്ല. 2000 ത്തിന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് നിര്‍ത്തിയതായി ബാങ്ക് അധികൃതരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എടിഎമ്മില്‍ നിന്ന് കിട്ടിയ 2000 ത്തിന്റെ നോട്ടുമായി ചില്ലറ തേടി ശാഖകളിലെത്തുന്നത് പതിവായതോടെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും ബാങ്ക് പറയുന്നു.
2000 ത്തിന് പകരം 200 ന്റെ നോട്ടുകളാകും നിറയ്ക്കുക. മാര്‍ച്ച് ഒന്നിന് ശേഷം 2000 ത്തിന്റെ നോട്ട് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അപ്രത്യക്ഷമാകും.
Content Highlights: Bank has decided to load more of Rs 200 notes and stop loading Rs 2,000 notes
Content Highlights: