ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല; മെഹബൂബ മുഫ്തിക്ക് മറുപടിയുമായി നിയമ മന്ത്രി

രവിശങ്കര്‍ പ്രസാദ് |Photo:PTI
രവിശങ്കര്‍ പ്രസാദ് |Photo:PTI

ശ്രീനഗര്‍: ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട  പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കുള്ള മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം.

സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ശരിയായ ഭരണഘടനാ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. പാര്‍ലമെന്റിന്റെ ഇരുസഭകളും തീരുമാനം അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ മാറ്റങ്ങള്‍ പിന്‍വലിക്കുന്നത് വരെ ദേശീയ പതാക കൈവശം വെക്കുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു. 'ദേശീയ പതാകയോട് കനത്ത അനാദരവ് പ്രകടിപ്പിക്കുന്ന മുഫ്തിയോട് മറ്റു പാര്‍ട്ടികള്‍ കടുത്ത നിശബ്ദത പുലര്‍ത്തുകയാണ്. ഇത് കാപട്യവും ഇരട്ടത്താപ്പുമാണ്'കോണ്‍ഗ്രസിനെ ലക്ഷ്യമാക്കി കൊണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Content Highlights: Won't Restore J&K Special Status: Law Minister On Mehbooba Mufti Remarks

Content Highlights: