പെണ്‍കുട്ടിയുടെ സ്വയം വിവാഹം അനുവദിക്കില്ല; ഹിന്ദുക്കളുടെ ജനസംഖ്യ കുറയുമെന്ന് ബി.ജെ.പി നേതാവ്

ഗാന്ധിനഗർ:ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24-കാരി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെ ബി.ജെ.പി.നേതാവ് സുനിത ശുക്ല രംഗത്ത്.
മറ്റൊരാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും അതേസമയം വധുവായി അണിഞ്ഞൊരുങ്ങാനുള്ള ആഗ്രഹംകൊണ്ട് ജൂണ്‍ 11-ന് താന്‍ തന്നെത്തന്നെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ക്ഷമ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹം എന്ന ആഗ്രഹം നടക്കില്ലെന്നും അത് ഹിന്ദുത്വത്തിന് എതിരാണെന്നുമാണ് സുനിത ശുക്ല പറയുന്നത്. ഇത്തരം ആചാരങ്ങള്‍ ഹിന്ദുമതത്തില്‍ ഇല്ല. ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കാനേ ഇതുവഴി സാധിക്കൂ എന്നും ബി.ജെ.പി. നേതാവ് പറഞ്ഞു.
Content Highlights: Won't let her marry in temple, against Hinduism: BJP leader