മണിപ്പുരില്‍ വെടിവെപ്പിനിടെ സ്ത്രീ കൊല്ലപ്പെട്ടു; മൂന്ന് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ

ഇംഫാല്‍: വീണ്ടും സംഘര്‍ഷഭരിതമായ മണിപ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിനിടെ സ്ത്രീ കൊല്ലപ്പെട്ടു. കങ്‌പോക്പി ജില്ലയിലെ വിദൂരഗ്രാമമായ തങ്ബുവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിലെ വീടുകള്‍ക്ക് അക്രമികള്‍ തീ വെച്ചതിനെ തുടര്‍വ്വ് ഗ്രാമവാസികള്‍ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
നെംജഖോല്‍ ലുങ്ദിം എന്ന 46-കാരിയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഏറ്റുമുട്ടലിനിടെ ശക്തിയേറിയ ബോംബുകളും ഉപയോഗിക്കപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. അന്ന് രാത്രി തന്നെ സി.ആര്‍.പി.എഫും അക്രമികളും തമ്മിലും വെടിവെപ്പുണ്ടായി. ഒരു സ്‌കൂളിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍. അതേസമയം ഈ ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കില്ല.
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണിപ്പുരിലെ മൂന്ന് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍ ജില്ലകളിലാണ് നിരോധനാജ്ഞ. ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. തൗബാല്‍
Content Highlights: Woman killed after getting caught in Manipur. Crossfire curfew imposed in 3 districts