പ്രാങ്ക് ചെയ്യുന്നതിനിടെ സ്ത്രീ മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്കുവീണു, ദാരുണാന്ത്യം

സിസിടിവി ദൃശ്യം | Photo: https://x.com/ndtv/status/1813489581527867864
സിസിടിവി ദൃശ്യം | Photo: https://x.com/ndtv/status/1813489581527867864

മുംബൈ: സുഹൃത്തുക്കളെ പ്രാങ്ക് ചെയ്യുന്നതിനിടെ മൂന്ന് നില കെട്ടിടത്തിന് മുകളിൽനിന്ന് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. മുംബൈയിൽനിന്ന് 30 കിലോമീറ്റർ ദൂരെ ദോംബിവാലിയിലെ ഗ്ലോബ് സ്റ്റേറ്റ് ബിൽഡിങ്ങിലായിരുന്നു അപകടം. നാഗിന ദേവി മഞ്ചിറം എന്ന യുവതിയാണ് മരിച്ചത്. 

ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

യുവതി കെട്ടിടത്തിന്റെ കൈവഴിയിൽ കയറിയിരിക്കുന്നതും ഇത് തടയാനെത്തുന്ന ആളെയും ദൃശ്യങ്ങൾ കാണാം. പിന്നിലോട്ട് മറിഞ്ഞ യുവതിക്കൊപ്പം യുവതിയെ സുരക്ഷിതമാക്കാൻ ശ്രമിച്ചയാളും വീഴാൻപോയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. 

ഗുഡിയ ദേവി എന്നറിയപ്പെടുന്ന ഇവർ കെട്ടിടത്തിലെതന്നെ തൂപ്പുകാരിയായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മകളും മകനും ഉണ്ട്.

Content Highlights: Woman Falls From 3rd Floor In Mumbai Building