ബിഹാറില്‍ കുളം നികത്തി കുടില്‍കെട്ടി ഭൂമാഫിയ; അധികൃതര്‍ അനങ്ങിയില്ല, നിസ്സഹായരായി നാട്ടുകാര്‍

ദര്‍ഭംഗ: ബിഹാറില്‍ കുളം മുഴുവന്‍ മണ്ണിട്ടുമൂടി ആ സ്ഥാനത്ത് കുടില്‍കെട്ടി ഭൂമാഫിയ. പെട്ടെന്നൊരു ദിവസം കുളം അപ്രതക്ഷ്യമായതിന്റെ ഞെട്ടലിലാണ് ദര്‍ബംഗ ജില്ലയിലെ നാട്ടുകാരെല്ലാം. മീന്‍ പിടിക്കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന കുളം പൊതുസ്ഥലത്തായിരുന്നു. എന്നാല്‍ ജില്ലയില്‍ ഭൂമിയുടെ വില ഉയരാന്‍ തുടങ്ങിയതോടെ ഭൂമാഫിയ കുളം കൈയ്യേറാനുള്ള ശ്രമങ്ങളും തുടങ്ങി.
ഒരിക്കല്‍ കുളം മണ്ണിട്ടുമൂടാനുള്ള ശ്രമം നടത്തിയപ്പോള്‍ ആ വിവരം നാട്ടുകാര്‍ അധികാരികളെ അറിയിക്കുകയും നിശ്ചിത കാലത്തേക്ക് പണി നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് രാത്രിയില്‍ ആരുമറിയാതെ മാഫിയ കുളംമൂടി കുടില്‍ കെട്ടിയത്.
'പത്തു പതിനഞ്ച് ദിവസത്തിനുള്ളിലാണ് കുളം മണ്ണിട്ടുനികത്തിയതെന്നാണ് ആളുകള്‍ പറയുന്നത്. രാത്രിയില്‍ മാത്രമാണ് പണി നടന്നിട്ടുള്ളത്. അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചില സാധനങ്ങള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്', സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അമിത് കുമാര്‍ പറഞ്ഞു.
Content Highlights: water flushed out from pond and hut built overnight by land mafia in Bihar