ഡല്‍ഹിക്ക് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍; ബൈജാലിന്റെ പിന്‍ഗാമിയാകാന്‍ വിനയ് കുമാര്‍ സക്സേന

ന്യൂഡല്‍ഹി: വിനയ് കുമാര്‍ സക്സേന ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറാകും. വിനയ് കുമാറിനെ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവന് പുറപ്പെടുവിച്ചു.
2015 ഒക്ടോബര്‍ 27 മുതല്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വിനയ് സക്സേന.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മേയ് 18-ന് അനില്‍ ബൈജാല്‍ രാജിസമര്‍പ്പിച്ചതിന് പിന്നാലെയാണ് വിനയ് കുമാര്‍ രാജ്യതലസ്ഥാനത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നത്. സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന അനില്‍, 2016-ലായിരുന്നു ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തെത്തിയത്.
Content Highlights: vinai Kumar saxena appointed new lieutenant governor of delhi