വന്ദേഭാരതിൽ കയറി, കുടുങ്ങി; പ്രിയപ്പെട്ടവരെ യാത്രയാക്കാൻ തീവണ്ടിയിൽ കയറിയവർക്ക് 36,000 രൂപ പിഴ

ലഖ്നൗ: ടാറ്റ പറഞ്ഞിറങ്ങാമെന്ന് കരുതിയാവണം ആ 12 പേരും തീവണ്ടിക്കുള്ളിൽ കയറിയത്. എന്നാൽ, വന്ദേഭാരത് കരുതിവെച്ചത് അപ്രതീക്ഷിത 'പണി'യായിരുന്നു. പ്രിയപ്പെട്ടവരെ യാത്രയാക്കാൻ വാരാണസി-ന്യൂഡൽഹി വന്ദേഭാരതിൽ കയറിയ 12 പേർക്കാണ് ഭീമൻ തുക പിഴയായി കിട്ടിയത്. പിഴ മാത്രമല്ല, 79 മിനിറ്റ് നീണ്ട യാത്രയും 'ശിക്ഷ'യായി ലഭിച്ചു.
ഉത്തർപ്രദേശിലെ കാൻപുരിൽ ഞായറാഴ്ചയാണ് സംഭവം. സെൻട്രൽ െറയിൽവേ സ്റ്റേഷനിൽ 9.26-ന് വന്ദേഭാരത് എത്തി. പ്രിയപ്പെട്ടവരെ യാത്രയാക്കാനും ലഗേജും മറ്റും തീവണ്ടിക്കുള്ളിൽ എടുത്തുവെക്കാനുമാണ് 12 പേർ അവർക്കൊപ്പം കയറിയത്. യാത്രാ ടിക്കറ്റോ പ്ലാറ്റ് ഫോം ടിക്കറ്റോ കൈയിലില്ലതാനും. 9.30-ഓടെ വന്ദേഭാരതിന്റെ യന്ത്രവാതിൽ അടഞ്ഞു, വണ്ടി സ്റ്റേഷനും വിട്ടു. പുറത്തിറങ്ങാനാവാത്തവിധം 12 പേരും കുടുങ്ങി. വണ്ടി നിർത്തണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റോപ്പില്ലാത്തതിനാൽ അതുനടന്നില്ല. കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം 10.49-ന് ഇറ്റാവ ജങ്ഷനിൽ വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചു. യാത്രാടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാത്തതിന് ഒരാൾക്ക് 3000 രൂപ വീതം 36,000 രൂപ റെയിൽവേ പിഴയിട്ടു.
Content Highlights: 12 people boarded the Varanasi-New Delhi Vande Bharat Express at Kanpur to see off relatives., They did not have valid travel or platform tickets., Automatic doors locked and the train departed without letting them off., They were stopped at Etawah after 79 minutes and fined Rs 3,000 each, totaling Rs 36,000.