UP-യിൽ സർക്കാർ ഭൂമിയിലെ പള്ളി പൊളിക്കാൻ അധികൃതർ; പൊളിച്ചുമാറ്റാമെന്ന് കമ്മിറ്റി; വൻ സുരക്ഷാക്രമീകരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി നിര്‍മിച്ചുവെന്ന് ആരോപിച്ച് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. അധികൃതര്‍ക്ക് പള്ളി പൊളിച്ചുനീക്കാന്‍ നാലുദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായ നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് പള്ളിയും കല്യാണ മണ്ഡപവും പൊളിക്കാന്‍ തീരുമാനിച്ചത്. മണ്ഡപം പൊളിച്ചുനീക്കുകയും അധികൃതരുടെ അഭ്യര്‍ഥന പ്രകാരം പള്ളി പൊളിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനെതിരേ സ്റ്റേ അനുവദിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതോടെ പള്ളി സ്വയം പൊളിച്ചുനീക്കാന്‍ ജില്ലാ ഭരണകൂടം നാലുദിവസത്തെ സാവകാശം നല്‍കുകയായിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ പള്ളി പൊളിച്ചുനീക്കാന്‍ കമ്മിറ്റി തീരുമാനിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊളിക്കല്‍ സമയത്ത് പ്രദേശവാസികളോട് വീടിനകത്ത് കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പള്ളിക്കും മണ്ഡപത്തിനും പതിനഞ്ച് വര്‍ഷത്തോളം പഴക്കമുണ്ട്.
Content Highlights: UP Authorities Clear Government Land; Mosque Management Agrees to Self-Demolition