റോഡുകള്‍ക്ക് രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ജീവന്‍നഷ്ടമായ കര്‍സേവകരുടെ പേരിടാന്‍ യുപി സര്‍ക്കാര്‍

അയോധ്യ: ഉത്തര്‍പ്രദേശിലെ റോഡുകള്‍ക്ക് 1990-ലെ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായ കര്‍സേവകരുടെ പേര് നല്‍കുമെന്ന് യുപി സര്‍ക്കാര്‍.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായി അയോധ്യയില്‍ എത്തിയവേളയിലാണ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ ഇക്കാര്യം അറിയിച്ചത്.
റോഡുകള്‍ക്ക് 'ബലിദാനി രാം ഭക്ത് മാര്‍ഗ്' എന്നായിരിക്കും പേരിടുക. ജീവന്‍ നഷ്ടമായ കര്‍സേവകരുടെ വീട്ടിലേക്കുള്ള റോഡുകള്‍ക്കാണ് ഇങ്ങനെ പേര് നല്‍കുക. ശിലാഫലകത്തില്‍ മരണപ്പെട്ടയാളുടെ പേരും ഫോട്ടോയും ആലേഖനം ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ശത്രുക്കളോടുളള പോരാട്ടത്തിനിടെ തങ്ങളുടെ ജീവന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരവര്‍പ്പിക്കുന്നതിനായി ജയ് ഹിന്ദ് വീര്‍ പഥ് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:UP government will name roads after karsevaks who died during the Ram Mandir movement
Content Highlights: