യുഎഇ തീരത്ത് എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം; ഇന്ത്യൻ നാവികൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ന്യൂഡൽഹി: യുഎഇ തീരത്ത് എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ലൈബീരിയൻ പതാക വഹിക്കുന്ന വിഎൽസിസി എംടി ഫുജൈറ എനർജി എന്ന കപ്പലിനുനേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇന്ത്യക്കാരനായ നാവികൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 18 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. 

Content Highlights: A Liberian-flagged oil tanker carrying 18 crew members, including six Indians, was hit by a missile attack off the UAE coast, injuring an Indian sailor and three others, Union Minister Sarbananda Sonowal confirmed.