ടി.വി. സോമനാഥനെ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ.എ.എസ്. ഓഫീസര്‍ ടി.വി. സോമനാഥനെ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. 1987 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥനായ സോമനാഥന്‍ ഇപ്പോൾ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ്. ആഗസ്റ്റ് 30 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക. രണ്ടുവര്‍ഷം കാലാവധിയുണ്ടാവും. നിലവില്‍ രാജീവ് ഗൗബയാണ് ക്യാബിനറ്റ് സെക്രട്ടറി.
പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികള്‍ വഹിച്ച സോമനാഥന്‍, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: TV Somanathan, 1987-batch IAS officer, appointed Cabinet Secretary