ടിആര്‍പി തട്ടിപ്പ് കേസ്: ബാര്‍ക് മുന്‍ സിഇഒ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം | Photo:AFP
പ്രതീകാത്മക ചിത്രം | Photo:AFP

മുംബൈ: ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസില്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15-ാമത്തെ വ്യക്തിയാണ് ഗുപ്ത.

പുണെ ജില്ലയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച മുംബൈയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ബാര്‍ക് മുന്‍ സിഒഒ റാമില്‍ രാംഗരിയ അടക്കമുള്ളവരെ കേസില്‍ സിഐയു അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: TV Ratings Agency BARC's Former CEO Arrested In Alleged Ratings Scam

Content Highlights: