ചാനൽ റേറ്റിങ്ങിലെ തിരിമറി; നിർണായക ഇടപെടലുമായി കേന്ദ്രം

ന്യൂഡൽഹി: ടെലിവിഷൻ വാർത്താചാനൽ റേറ്റിങ്ങുകളിൽ കൃത്രിമംകാട്ടിയെന്ന ആരോപണത്തിൽ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ഇടപെടുന്നു. ഒരു മലയാള ടെലിവിഷൻ വാർത്താചാനലിനുനേരേയാണ് ആരോപണം.
ഈ ചാനൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ ഒരു ഉദ്യോഗസ്ഥന് (ബിഎആർസി) കൈക്കൂലിനൽകി റേറ്റിങ്ങിൽ തിരിമറിനടത്തിയെന്ന മാധ്യമറിപ്പോർട്ടുകൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാർത്താവിതരണ സഹമന്ത്രി ഡോ. എൽ. മുരുകൻ ലോക്‌സഭയിൽ ചോദ്യങ്ങൾക്കുനൽകിയ മറുപടിയിൽ അറിയിച്ചു.
Content Highlights: Kerala TV Channel Accused of Rating Manipulation; Ministry of Information and Broadcasting Investigates