'അമേരിക്കൻ അമ്മാവൻ ഇന്ത്യയുടെ ശക്തിയിൽ ഖേദിക്കും'; നാഗ്പുരിൽ ട്രംപിന്റെ കോലവുമായി തീരുവ പ്രതിഷേധം

നാഗ്പുരിൽ യുഎസ് തീരുവ വർധനവിനെതിരേ നടന്ന കൂറ്റൻ റാലി | ഫോട്ടോ - എഎൻഐ
നാഗ്പുരിൽ യുഎസ് തീരുവ വർധനവിനെതിരേ നടന്ന കൂറ്റൻ റാലി | ഫോട്ടോ - എഎൻഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയതില്‍ നാഗ്പുരില്‍ വേറിട്ട പ്രതിഷേധം. വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീമാകാരമായ കോലം എഴുന്നള്ളിച്ചാണ് പ്രതിഷേധം നടത്തിയത്.

നാഗ്പുരിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വര്‍ഷംതോറും ആഘോഷിക്കുന്ന മര്‍ബത്ത് ഉത്സവത്തിനെത്തിയവരാണ് തീരുവ വര്‍ധനയ്‌ക്കെതിരേ അണിനിരന്നത്. തീരുവ ഉയര്‍ത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയുടെ ശക്തിയില്‍ ഖേദിക്കേണ്ടിവരുമെന്ന സന്ദേശങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ത്തി.

'ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവ അവരുടെ വ്യാപാരത്തെ മാത്രമേ നശിപ്പിക്കൂ, അമേരിക്കന്‍ അമ്മാവന്‍ ഇന്ത്യക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു, പക്ഷേ, സ്വയം റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു' എന്നിങ്ങനെയും നിരവധി പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു. യുഎസ് ചുമത്തിയ തീരുവയിലുള്ള പൊതുജനങ്ങളുടെ അതൃപ്തി പ്രതിഫലിപ്പിച്ചാണ് ഈ വര്‍ഷം ട്രംപിന്റെ കൂറ്റന്‍ കോലം എഴുന്നള്ളിച്ചത്.
 

Content Highlights: Centuries-Old Indian Festival Used to Protest US Trade Actions Against India