അമിത് ഷായെ 'ചെരിപ്പിടീച്ച്' തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍; വീഡിയോ വൈറല്‍, വിമര്‍ശനവുമായി ടി.ആര്‍.എസ്

ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചെരിപ്പ് എടുത്തു നല്‍കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്.). സെക്കന്ദരാബാദിലെ ഉജ്ജയ്‌നി മഹാകാളിമഠ ദേവസ്ഥാനത്തിന് പുറത്തുനിന്നുള്ള വീഡിയോയാണ് വിമര്‍ശനത്തിന് വഴിവെച്ചത്.
സഞ്ജയ് കുമാര്‍, ഷായ്ക്ക് ചെരിപ്പ് എടുത്തുനല്‍കിയതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഷാ തെലങ്കാനയിലെത്തിയത്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു അതിരൂക്ഷ വിമര്‍ശനമാണ് വീഡിയോയ്‌ക്കെതിരേ ഉയര്‍ത്തിയത്. ഗുജറാത്തിന്റെ അടിമകളെ തെലങ്കാനയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും തെലങ്കാനയുടെ ആത്മാഭിമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമമുണ്ടായാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. TelanganaPride എന്ന ഹാഷ് ടാഗോടെ ആയിരുന്നു രാമറാവുവിന്റെ ട്വീറ്റ്.
ടി.ആര്‍.എസിന്റെ സാമൂഹികമാധ്യമ വിഭാഗം കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡിയും വീഡിയോയ്‌ക്കെതിരേ രംഗത്തെത്തി. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്റെ പ്രവൃത്തി അടിമത്തത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍നിന്നുള്ളതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, വൈറലായ വീഡിയോയെ കുറിച്ച് ബി.ജെ.പി. പ്രതികരണമൊന്നും നടത്തിയിട്ടില്ല. നല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡെ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഷായുടെ തെലങ്കാന സന്ദര്‍ശനം.
Content Highlights: trs criticises as video of state bjp chief fetching sandals to amit shah becomes viral