ടി.ആര്‍.പി. തട്ടിപ്പ്: റിപ്പബ്ലിക് ടിവി അധികൃതര്‍ ഹാജരായില്ല, അന്വേഷണം നിര്‍ത്തണമെന്നാവശ്യം

പ്രതീകാത്മക ചിത്രം | Photo: facebook|RepublicWorld
പ്രതീകാത്മക ചിത്രം | Photo: facebook|RepublicWorld

ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആര്‍.പി.)കൃത്യമം കാണിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിപ്പബ്ലിക് ടി.വി. ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ.) ശിവ സുബ്രഹ്മണ്യം സുന്ദരം ചോദ്യംചെയ്യലിന് ഹാജരായില്ല. കേസിൽ റിപ്പബ്ലിക് ടി.വി. സുപീം കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ടെന്നും അതിൽ തീരുമാനമാകുന്നത് വരെ അന്വേഷണം നിർത്തിവെക്കണമെന്നും ശിവ സുന്ദരം മുംബൈ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ഹർജിയിൽ കോടതിയുടെ തീർപ്പ് അറിഞ്ഞ ശേഷം കേസന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒക്‌ടോബര്‍ 14-15 തിയതികളിൽ മാത്രമേ താൻ മുംബൈയിൽ ഉണ്ടാവുകയുള്ളുവെന്നും ശിവസുന്ദരം പോലീസിനെ അറിയിച്ചു.

കേസിൽ ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ചാനൽ സി.എഫ്.ഒയ്ക്ക് മുംബൈ പോലീസ് നോട്ടീസ് നൽകിയിരുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചില പരസ്യ ഏജൻസി ഉടമകൾ ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴിനൽകിയിരുന്നു.

content highlights:TRP scam: Republic TV CFO skips summons, wants probe halted until SC hearing

Content Highlights: