പുണെയിൽ പരിശീലന വിമാനം തകർന്നു വീണു; പെെലറ്റിനും സഹപെെലറ്റിനും പരിക്ക് | VIDEO

പുണെ: പുണെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണു. ഞായറാഴ്ച രാവിലെ 6.40-ഓടെയായിരുന്നു സംഭവം. അപകടത്തിൽ പെെലറ്റിനും സഹപെെലറ്റിനും പരിക്കേറ്റു.
റെഡ് ബേര്‍ഡ് പരിശീലന അക്കാദമിയുടെ വിമാനമാണ് തകര്‍ന്നുവീണത്. ലാൻഡിങിനിടെയായിരുന്നു അപകടമെന്നാണ് പോലീസ് നൽകുന്ന വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
വ്യാഴാഴ്ചയും പുണെയിൽ സമാനമായ അപകടമുണ്ടായിരുന്നു. ഇതേ പരിശീലന അക്കാദമിയുടെ മറ്റൊരു പരിശീലന വിമാനം തകർന്നുവീണ് പെെലറ്റിനും സഹപെെലറ്റിനും പരിക്കേറ്റിരുന്നു.
Content Highlights: Training aircraft crashes in Pune's Gojubavi village