കാണാതായത് നൂറിലേറെ ജോഡി ചെരിപ്പുകള്‍; ഒടുവില്‍ കുറുക്കന്‍ കള്ളനായി

ബെര്‍ലിന്‍: ആഴ്ചകളോളം ബെര്‍ലിന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ സെലെണ്ടോര്‍ഫില്‍ ആളുകളുടെ ചെരിപ്പുകള്‍ മോഷണം പോകുന്നത് പതിവായി. എന്താണ് സംഭവം എന്ന് ആര്‍ക്കും മനസിലാകുന്നില്ല. വീടിന് പുറത്ത് ഊരിയിടുന്ന ചെരിപ്പുകള്‍ എല്ലാം അജ്ഞാതനായ ഒരാള്‍ മോഷ്ടിക്കുന്നു. മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകള്‍ കള്ളനെത്തേടി നടന്നു.
ഒടുക്കം അവര്‍ ആ കള്ളനെ കണ്ടെത്തി പക്ഷെ വെറുതേ വിട്ടു. ആളെ കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറിപ്പോയി. കാരണം ചെരുപ്പുകളും ഷൂവുമൊക്കെ അടിച്ചുമാറ്റിയ കള്ളന്‍ ഒരു കുറുക്കനായിരുന്നു.
ചെരിപ്പുകള്‍ നഷ്ടപ്പെട്ട വിവരം. പ്രദേശവാസിയായ ക്രിസ്റ്റ്യന്‍ മെയര്‍ ജര്‍മനിയിലെ പ്രമുഖ സമൂഹമാധ്യമങ്ങളിലൊന്നില്‍ വിവരം പോസ്റ്റ് ചെയ്തതോടെയാണ് കുറുക്കന്‍ കള്ളനെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. ഏകദേശം 100 ഓളം ആളുകളാണ് ചെരിപ്പുകള്‍ നഷ്ടപ്പെതായി ഇതിന് മറുപടിയുമായി എത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കണ്ടെത്തിയത്. ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ കണ്ടത് കള്ളന്‍ അടിച്ചുമാറ്റി കൂട്ടിയ പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
ഇതിന് വലിയ സ്വീകരണമാണ് ലഭിച്ചത്. കുറക്കന്റെ പ്രവൃത്തിയെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
Content Highlights: Town Baffled By Disappearance Of Over 100 Shoes. Thief Turns Out To Be a fox
Content Highlights: