ഇത് ഇന്ത്യയാണ്, 'ഹിന്ദിയ' അല്ല; സ്റ്റാലിന്റെ പരാമര്‍ശം ആവര്‍ത്തിച്ച് കമല്‍ഹാസന്‍

കമല്‍ഹാസന്‍ | Photo: AFP
കമല്‍ഹാസന്‍ | Photo: AFP

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരുമായുള്ള ഭാഷാപോരില്‍ ഇടപെട്ട് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ 2019-ലെ 'ഹിന്ദിയ' എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു കമല്‍ഹാസന്റെ ഇടപെടല്‍. എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു കമലിന്റെ പ്രതികരണം. 

"കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. അതുവഴി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്രം തേടുന്നത്. ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് 'ഹിന്ദിയ' ആണ്", കമല്‍ഹാസന്‍ വ്യക്തമാക്കി. 

തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ മുന്‍പും കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. ഭാഷയ്ക്കുവേണ്ടി ജീവന്‍വരെ കളഞ്ഞവരാണ് തമിഴരെന്നും അതില്‍തൊട്ട് കളിക്കരുതെന്നുമാണ് കമല്‍ഹാസന്‍ അന്ന് പ്രതികരിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തെയും കമല്‍ഹാസന്‍ എതിര്‍ത്തിരുന്നു. 

Content Highlights: this is india not hindia says kamal haasan