തേജസ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശനിര്‍മിത പോര്‍വിമാനം തേജസ് ദുബായ് എയര്‍ഷോയ്ക്കിടെ അപകടത്തില്‍ പെട്ടതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് മരിച്ചതായും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അഗാധമായി ഖേദിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വ്യോമസേന വ്യക്തമാക്കി.
അപകടകാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്നും ഇതിനായി കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയെ നിയോഗിച്ചതായും വ്യോമസേന അറിയിച്ചു.
Content Highlights: India`s indigenous Tejas fighter jet crashed during the Dubai Airshow. The pilot sustained serious injuries. Indian Air Force confirms the incident and investigation is underway.