വനിതാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ച കേസ്: ടിവികെ എംഎൽഎ അറസ്റ്റിൽ

ചെന്നൈ: വനിതാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ തമിഴ്നാട്ടിലെ ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് അറസ്റ്റിൽ. കള്ളക്കുറിച്ചി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് അരുൾ.
കള്ളക്കുറിച്ചിയിലെ സ്വന്തം വസതിയിൽനിന്നാണ് വെള്ളിയാഴ്ച വെെകുന്നേരത്തോടെ അരുൾ വിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. കളക്ടർക്ക് ഭരണകക്ഷി എംഎൽഎ മോശം സന്ദേശം അയച്ച സംഭവം തമിഴ്നാട്ടിൽ വലിയവിവാദത്തിനായിരുന്നു വഴിവെച്ചത്.
സംഭവത്തിൽ കളക്ടർ നവംബർ 23-ാം തീയതി കള്ളക്കുറിച്ചി എസ്പിക്ക് പരാതി നൽകിയിരുന്നു. പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അരുൾ വിഗ്നേഷിനെതിരായ ആരോപണം എക്സിലെ കുറിപ്പിലൂടെ ഡിഎംകെ എംപി കനിമൊഴിയാണ് പൊതുമധ്യത്തിൽ കൊണ്ടുവന്നത്. പിന്നാലെ എഐഎഡിഎംകെ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചും ഇയാളുടെ രാജി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
Content Highlights: TVK MLA Arul Vignesh arrested from his residence in Kallakurichi., Accused of sending an obscene message to Collector Collector filed a formal complaint with the SP on November 23., DMK MP Kanimozhi brought the incident to public attention via social media, leading to widespread resignation demands from AIADMK.