മണ്ഡലപുനർനിർണയം: നിയമസഭയിൽ പ്രമേയംപാസാക്കാൻ തമിഴ്നാട്; മുഖ്യമന്ത്രി വിളിച്ച യോഗം ഡിഎംകെ ബഹിഷ്കരിച്ചു

ചെന്നൈ: മണ്ഡലപുനർനിർണയം നടപ്പാക്കാനുള്ള നീക്കത്തിനെതിരേ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കും. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എം.പി.മാരുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് തീരുമാനം. തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെ എണ്ണത്തിൽ അടുത്ത 40-50 വർഷത്തേക്ക് ഒരു മാറ്റവും വരുത്തരുതെന്നും കേന്ദ്രനീക്കത്തെ ഒന്നിച്ചുനിന്ന് എതിർക്കുമെന്നും യോഗം തീരുമാനമെടുത്തു.
വിജയ് വിളിച്ചുചേർത്ത യോഗത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രശംസിച്ചു. നിലവിലെ സ്ഥിതി തുടർന്നുപോകണമെന്നും സീറ്റുകളുടെ എണ്ണത്തിൽ മാറ്റംവരുത്തുന്നതിനെ പിന്തുണയ്ക്കില്ലെന്നുമാണ് നേതാക്കളെടുത്ത നിലപാട്. കോൺഗ്രസ്, വി.സി.കെ., എം.ഡി.എം.കെ., ഐ.യു.എം.എൽ., സി.പി.ഐ., സി.പി.എം. തുടങ്ങിയ പാർട്ടികളിൽനിന്നുള്ള 19 എം.പി.മാർ യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷമായ ഡി.എം.കെ. എം.പി.മാർ യോഗം ബഹിഷ്‌കരിച്ചു.
തമിഴ്നാട് ആറുതവണ ഭരിക്കുകയും സംസ്ഥാന താത്പര്യങ്ങൾക്കായി വലിയ ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത നേതാക്കളുള്ള ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നത് നിർഭാഗ്യകരമാണെന്ന് വിജയ് ഇതിനോട് പ്രതികരിച്ചു.
Content Highlights: Tamil Nadu plans to pass an assembly resolution opposing delimitation., CM C Joseph Vijay seeks a permanent freeze on the 39 Lok Sabha seats for Tamil Nadu., 19 MPs from the ruling TVK alliance and friendly parties participated in the consultation., DMK boycotted the meeting.