ആയുധം താഴെവെച്ച് കീഴടങ്ങി, റാംപിൽ ചുവടുവെച്ച് തിളങ്ങി; താരങ്ങളായി മുൻ മാവോവാദി വനിതകൾ

#ന്യൂസ് ഡെസ്ക്
കീഴടങ്ങിയ മാവോവാദി വനിതകൾ റാംപിൽ ചുവടുവെക്കുന്നു
കീഴടങ്ങിയ മാവോവാദി വനിതകൾ റാംപിൽ ചുവടുവെക്കുന്നു

റായ്‌പുർ: ബസ്തറിന്റെ വന്യതയിൽനിന്ന് ആയുധം താഴെവെച്ച് മടങ്ങിയെത്തിയവർ റാംപിൽ ചുവടുവെച്ചു. ഛത്തീസ്ഗഢിൽ കീഴടങ്ങിയ ഒൻപത് മാവോവാദി വനിതകളാണ് ഫാഷൻ റാംപിലെത്തിയത്. പരമ്പരാഗതമായ ഖാദിവസ്ത്രങ്ങളും കോസ സാരിയും ധരിച്ചായിരുന്നു ‘റാംപ്‌ വാക്ക്’.

ഖാദി ദിനാചരണത്തിന്റെ ഭാഗമായി റായ്‌പുരിൽ ഏഴിന് നടന്ന നെയ്ത്തുകാരുടെ പരിപാടിയിലാണ് ഇവർക്കായി വേദിയൊരുങ്ങിയത്. മുംബൈയിൽനിന്നുള്ള ഫാഷൻവിദഗ്‌ധർ ഏഴുദിവസം പരിശീലനം നൽകി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പരിപാടിയിൽ പങ്കെടുത്തു.

ജീവിതത്തിലൊരിക്കിലും ഇങ്ങനെയൊരു നിമിഷമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സുക്മ സ്വദേശിയായ 22-കാരി പുനേം ജ്യോതി പറഞ്ഞു. 2025 ഡിസംബറിൽ ഹൈദരാബാദിലാണ് ജ്യോതി കീഴടങ്ങിയത്. കീഴടങ്ങിയതിനുപിന്നാലെ, സുക്മയിലെ പുനരധിവാസകേന്ദ്രത്തിലാണ് ഒൻപതുപേരും.

Content Highlights: Nine former female Maoists who laid down their weapons in Chhattisgarh shined on the fashion runway in Raipur, wearing traditional Khadi and Kosa sarees after completing a seven-day training program conducted by fashion experts.