വിവാഹേതരബന്ധം ;കുട്ടിയുടെ നിയമപരമായ പിതൃത്വം ഭര്‍ത്താവിന്

#സ്വന്തം ലേഖകന്‍
Representative image/ FreePik
Representative image/ FreePik

ന്യൂഡല്‍ഹി: ഭാര്യക്ക് അന്യപുരുഷനുമായി ബന്ധമുണ്ടായിരുന്നെങ്കില്‍പ്പോലും വിവാഹംകഴിച്ച് ഒന്നിച്ചുജീവിക്കുമ്പോള്‍ ദമ്പതിമാര്‍ക്കുണ്ടായ കുഞ്ഞിന്റെ 'നിയമപരമായ പിതൃത്വം' ഭര്‍ത്താവിനുതന്നെയെന്ന് സുപ്രീംകോടതി.

കൊച്ചി സ്വദേശിയായ യുവാവിന്റെ ജൈവിക (ബയോളജിക്കല്‍) പിതാവിനെ കണ്ടെത്താന്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിട്ട കേരള ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ പിതൃത്വം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ സ്വകാര്യതയും അന്തസ്സുംകൂടി പരിഗണിക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരേ, പിതൃത്വം ആരോപിക്കപ്പെട്ട വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. യുവാവിന്റെ അമ്മയുമായി തനിക്ക് ശാരീരികബന്ധമുണ്ടായിരുന്നില്ലെന്നാണ് പരാതിക്കാരന്റെ വാദം. വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന ആരോപണത്തിന്റെമാത്രം അടിസ്ഥാനത്തില്‍ ­ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല.

Content Highlights: Supreme Court on Legal Paternity