തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ചു; സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി. തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ചതിനാണ് അദ്ദേഹത്തിന് പിഴയിട്ടത്. സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രീം കോടതി തളളുകയും ചെയ്തു.ലഹരിമരുന്ന് കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ സമര്‍പ്പിച്ച ഓരോ ഹര്‍ജികള്‍ക്കും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്.
കേസ് നീതിയുക്തമല്ലന്ന് സഞ്ജീവ് ഭട്ട് ഹര്‍ജികളില്‍ ആരോപണമുന്നയിച്ചിരുന്നു. അധിക തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണം, മറ്റൊരു ബഞ്ചിലേക്ക് കേസിന്റെ വിചാരണ മാറ്റണം, കോടതി നടപടികളുടെ ഓഡിയോ വീഡിയോ റെക്കോര്‍ഡിങ്ങിന് അനുവദിക്കണം എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് മൂന്നു ഹര്‍ജികളിലായി സഞ്ജീവ് ഭട്ട് ഉന്നയിച്ചത്.
ഹര്‍ജികളെല്ലാം തള്ളിയ സുപ്രീംകോടതി ബെഞ്ച് ഭട്ടിനോട് എത്ര തവണ സുപ്രീം കോടതിയെ സമീപിച്ചുവെന്ന് ചോദിച്ചു. കഴിഞ്ഞ തവണയും 10,000 രൂപ പിഴ ചുമത്തിയിരുന്നതായും കോടതി പറഞ്ഞു. സഞ്ജീവ് ഭട്ട് വിചാരണ വൈകിപ്പിക്കുന്നുവെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണത്തെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.
2018 ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജമായി തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് സഞ്ജീവ് ഭട്ടിനെതിരായ കേസ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക തീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ക്ക് ശേഷം അറസ്റ്റിലായ മൂന്നാമനാണ് ഭട്ട്.
Content Highlights: sanjiv bhatt