മുത്തയ്യ ബിവറേജസ് കർണാടകയിലേക്ക്; മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ 1400 കോടി നിക്ഷേപിക്കും

മുത്തയ്യ മുരളീധരന്‍
മുത്തയ്യ മുരളീധരന്‍

ബെംഗളൂരു: തന്റെ ശീതളപാനീയ വ്യവസായം കർണാടകയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി ശ്രീലങ്കൻ മുൻക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. ശീതളപാനീയരംഗത്ത് 1400 കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. ബെംഗളൂരുവിലെ ചാമരാജനഗറിലാണ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. 

വ്യവസായ മന്ത്രി എം.ബി. പാട്ടിൽ മുത്തയ്യ മുരളീധരനുമായി നടത്തിയ ചർച്ചയിലാണ് നിക്ഷേപം സംബന്ധിച്ച് ധാരണയിലെത്തിയത്. തുടക്കത്തിൽ 230 കോടി രൂപ നിക്ഷേപിക്കും. പദ്ധതിക്കായി 46 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. 

'മുത്തയ്യ ബിവറേജസ്' എന്ന ബ്രാൻഡിലായിരിക്കും ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. നിർമാണ യൂനിറ്റിന്റെ പ്രവർത്തനം 2025 ജനുവരിയോടെ ആരംഭിക്കും. 

Content Highlights: Sri Lankan Ex Cricketer Muttiah Muralidharan to invest 1400 crore in Karnataka