ദക്ഷിണ റെയിൽവേയിലെ മുഴുവൻ പാതയും വൈദ്യുതീകരിച്ചു

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ചെന്നൈ: വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ പാതകളും വൈദ്യുതീകരിച്ചു. ബാക്കിയുണ്ടായിരുന്ന പട്ടുക്കോട്ട മുതൽ കാരൈക്കുടി വരെയുള്ള 71 കിലോമീറ്റർ കഴിഞ്ഞദിവസം പൂർത്തിയാക്കി.

ദക്ഷിണ റെയിൽവേയിലെ 5068 കിലോമീറ്റർ പാതകളാണ് വൈദ്യുതീകരിച്ചത്. പട്ടുക്കോട്ട-കാരൈക്കുടി സെക്ഷനിൽ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ ഗണേശ് പരിശോധന നടത്തി.

100 ശതമാനം വൈദ്യുതീകരണം സാധ്യമായതിനാൽ ഇനി എൻജിൻ മറ്റേണ്ടതില്ല. അല്ലെങ്കിൽ വൈദ്യുതീകരിക്കാത്ത ട്രാക്കിലെത്തുമ്പോൾ വൈദ്യുതീകരിച്ച എൻജിന് പകരം തീവണ്ടിക്ക് ഡീസൽ എൻജിൻ ഉപയോഗിക്കണം. അതിനാൽ എല്ലാ ട്രാക്കുകളിലൂടെയും തീവണ്ടികൾക്ക് നിർബാധം സഞ്ചരിക്കാം. കൂടാതെ, ഡീസൽ ഉപയോഗം പൂർണമായും ഒഴിവാക്കുകയും ചെയ്യാമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ദക്ഷിണ റെയിൽവേയിൽ വൈദ്യുതീകരണത്തിനുള്ള ശ്രമങ്ങൾ 1931-ലാണ് ആരംഭിച്ചത്. ബോംേബക്ക്‌ ശേഷം വൈദ്യുതത്തീവണ്ടി സർവീസ്‌ ആരംഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മെട്രാപൊളിറ്റൻ നഗരമായി അന്ന്‌ മദ്രാസ്‌ മാറി. മദ്രാസ് ബീച്ച്-താംബരം റൂട്ട് 1968-ൽ വൈദ്യുതീകരിച്ചു. തുടർന്ന് ഒരോ റൂട്ടുകളിലായി വൈദ്യുതീകരണത്തിനുള്ള ശ്രമങ്ങൾ തുടർന്നുവരുകയായിരുന്നു.

Content Highlights: Southern Railway has successfully achieved 100% electrification of all its rail routes., The final 71 km section between Pattukottai and Karaikudi has been completed and inspected., A total of 5,068 kilometers of tracks are now electrified., Eliminates the need for engine changes and completely stops diesel usage on these routes.