എസ്.ബി.ഐ. സമരം മാറ്റിവെച്ചു

ഫോട്ടോ: റോയിട്ടേഴ്സ്
ഫോട്ടോ: റോയിട്ടേഴ്സ്

കൊൽക്കത്ത: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജീവനക്കാർ മേയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു.

മുംബൈയിൽ ബാങ്ക് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനമെന്ന് ഓൾ ഇന്ത്യ എസ്.ബി.ഐ. സ്റ്റാഫ് അസോസിയേഷൻ ബംഗാൾ സർക്കിൾ സെക്രട്ടറി സുധീപ് ദത്ത അറിയിച്ചു.

Content Highlights: The nationwide strike planned by State Bank of India (SBI) employees on May 25 and 26 has been postponed following successful discussions between the bank management and union representatives in Mumbai.