പെന്ഷന് 6000-15000 വരെ, നീതി ലഭിക്കണം; മുന്‍ ഹൈക്കോടതി ജഡ്ജിയുടെ ഹര്‍ജിയില്‍ 'ഞെട്ടി' സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചില ജഡ്ജിമാര്‍ക്ക് പെന്‍ഷനായി 6,000-ത്തിനും 15,000-ത്തിനും ഇടയിലുള്ള തുകയാണ് പെന്‍ഷനായി ലഭിക്കുന്നത് എന്ന കാര്യം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് കെ.വി. വിശ്വനാഥന് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ഒരു മുന്‍ ഹൈക്കോടതി ജഡ്ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ബെഞ്ച്.
ജില്ലാ കോടതിയില്‍ 13 വര്‍ഷം ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷമാണ് പരാതിക്കാരന് അലഹാബാദ് ഹൈക്കോടതിയിലേക്ക് ജഡ്ജിയായി എത്തുന്നത്. പെന്ഷന് കണക്കാക്കിയപ്പോള്‍ അധികൃതര്‍ ജഡ്ജിയാകുന്നതിന് മുമ്പുള്ള സേവനകാലം പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് മുന്‍ ജഡ്ജി പരാതിയില്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഈ പ്രവണത് ശരിയല്ലെന്നും പറഞ്ഞു.
ജില്ലാ ജഡ്ജി സ്ഥാനത്തുനിന്നും സ്ഥാനക്കയറ്റം ലഭിച്ച് ഹൈക്കോടതി ജഡ്ജിയായ ശേഷം വിരമിച്ചവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും കണക്കാക്കേണ്ടത് ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍ അവര്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന് സുപ്രീം കോടതി പറഞ്ഞു. വിരമിച്ചതിന് ശേഷം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഓരോ ഹൈക്കോടതിയിലും ഓരോ തരത്തിലാണെന്നും ചില സംസ്ഥാനങ്ങളില്‍ മികച്ച ആനുകൂല്യങ്ങളാണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. കേസ് നവംബര്‍ 27-ലേക്ക് മാറ്റി.
Content Highlights: shocking Supreme Court On rupees 15,000 Pension For Ex-High Court Judge