രാജ്യത്ത് പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു; അഞ്ചര വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. നവംബറിലുണ്ടായിരുന്ന 5.54 ശതമാനത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യവും മറികടന്ന് 7.35 ലേക്കെത്തിയത്. 

2014- ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014 ജൂലായിലുണ്ടായിരുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന വളര്‍ച്ചാ മന്ദഗതി നേരിടുന്നതിനിടയിലാണിത്. 

പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനാണ് പണപ്പെരുപ്പത്തിന് കാരണം. നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്ന് 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റം 36 ശതമാനത്തില്‍ നിന്ന് 60.5  ശതമാനമായും ഉയര്‍ന്നു.

Content Highlights: Retail inflation spikes to 7.35% in December-highest in six years

Content Highlights: