'മൊഗാംബോ മോദി ജനാധിപത്യവും യുവാക്കളുടെ ഭാവിയും തകർത്തു'; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൊഗാംബോയെട് ഉപമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മൊഗാംബോ മോദി ജനാധിപത്യത്തെയും ഇന്ത്യയിലെ യുവാക്കളുടെ ഭാവിയെയും തകർത്തുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മോദി, ഷാ, ഭാഗവത്, ഡോവൽ, ഗ്യാനേഷ് എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ നിന്നും തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1987-ൽ പുറത്തിറങ്ങിയ 'മിസ്റ്റർ ഇന്ത്യ' എന്ന പ്രശസ്ത ഹിന്ദി ചലച്ചിത്രത്തിൽ നടൻ അമരീഷ് പുരി അവതരിപ്പിച്ച ഐക്കണിക് വില്ലൻ കഥാപാത്രമാണ് മൊഗാംബോ. സൈനിക മാതൃകയിലുള്ള യൂണിഫോമും, ഭയം ജനിപ്പിക്കുന്ന വ്യക്തിത്വവും, 'മൊഗാംബോ ഖുശ് ഹുവാ' എന്ന പ്രശസ്തമായ സംഭാഷണവും കൊണ്ട് ശ്രദ്ധേയനായ ഈ കഥാപാത്രം ക്രൂരത, അഹങ്കാരം, അധികാരത്തോടുള്ള അമിത ആസക്തി, ഏകാധിപത്യ മനോഭാവം എന്നിവയുടെ പ്രതീകമായാണ് അറിയപ്പെടുന്നത്.
പൊതുരംഗത്തുള്ള ഒരു നേതാവിനെയോ ഭരണാധികാരിയെയോ 'മൊഗാംബോ' എന്ന് വിശേഷിപ്പിക്കുന്നത്, ആ വ്യക്തി പ്രതിപക്ഷത്തെ വെച്ചുപൊറുപ്പിക്കാത്ത, മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്ന കടുത്ത വിമർശനത്തിന്റെ ഭാഗമായാണ്. അധികാരത്തിൽ കടിച്ചുതൂങ്ങാനും ജനങ്ങളെ അടക്കിഭരിക്കാനും ശ്രമിക്കുന്ന സ്വഭാവത്തെയാണ് ഇത്തരം താരതമ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
Mogambo Modi has destroyed democracy and the future of India’s Youth.
There is no power on earth that can stop Modi, Shah, Bhagwat, Doval and Gyanesh from being brought to justice. https://t.co/AB9hRvjR23 pic.twitter.com/sZnmAJXOql— Rahul Gandhi (@RahulGandhi) October 10, 2026