പഞ്ചാബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; അഞ്ചുമരണം, 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ സ്ഫോടനം നടന്ന കെട്ടിടം | Photo: PTI
പഞ്ചാബിൽ സ്ഫോടനം നടന്ന കെട്ടിടം | Photo: PTI

ചണ്ഡീഗഢ്: പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം. 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. നിരവധിപേര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രതിനിധികളക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

Content Highlights: fire cracker factory explosion in punjab 5 dead 25 injured