പൂഞ്ചിലെ ആക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു

പൂഞ്ചില്‍ തിരച്ചില്‍ നടത്തുന്ന സുരക്ഷാഉദ്യോഗസ്ഥര്‍ | Photo: PTI
പൂഞ്ചില്‍ തിരച്ചില്‍ നടത്തുന്ന സുരക്ഷാഉദ്യോഗസ്ഥര്‍ | Photo: PTI

പൂഞ്ച്/രജൗരി: അഞ്ച് സൈനികരുടെ ജീവനെടുത്ത ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസേനയുടെ വന്‍ തിരച്ചില്‍ തുടരുന്നതിനിടെ ജമ്മുകശ്മീരിലെ പൂഞ്ച് ,രജൗരി  ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് രണ്ടുജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂഞ്ചിലെ സൂരങ്കോട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചത്.

Content Highlights: poonch terror attack mobile internet services suspended