പ്രധാനമന്ത്രി യുഗപുരുഷന്‍, സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേരിടുന്നതില്‍ തെറ്റില്ല- രാംദേവ്

യോഗ ഗുരു രാംദേവ് | Photo:ANI
യോഗ ഗുരു രാംദേവ് | Photo:ANI

ഹരിദ്വാർ:പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഗപുരുഷനെന്ന് വിശേഷിപ്പിച്ച് യോഗ ഗുരു രാംദേവ്. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

'പഴയകാലത്ത് കെട്ടിടങ്ങൾക്കും സ്മാരകങ്ങൾക്കുമെല്ലാം അക്കാലത്തെ പ്രധാനവ്യക്തികളുടെ പേര് ഇടാമെങ്കിൽ ഇന്നത്തെ കാലത്തെ മഹദ് വ്യക്തിയായ, ഒരു യുഗപുരുഷനായ നരേന്ദ്രമോദിയുടെ പേര് എന്തുകൊണ്ട് നൽകിക്കൂടാ? ' ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് രാംദേവ് പറഞ്ഞു.

രാജ്യത്തിന് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകണമെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവനയെ രാഷ്ട്രീയപ്രേരിതമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:PM Modi is a Yugpurush there is nothing wrong in naming stadium after him says Ramdev

Content Highlights: