സൈനിക ഏറ്റുമുട്ടലുകൾക്കൊണ്ട് മാത്രം ഒരു പ്രശ്‌നവും പരിഹരിക്കാനാകില്ല, നയതന്ത്രമാർഗങ്ങൾ നോക്കണം- മോദി

ന്യൂഡൽഹി: സൈനികമായ ഏറ്റുമുട്ടലുകൾ ഒരു പ്രശ്‌നത്തിനുമുള്ള പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തർക്കങ്ങൾ പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്നും അല്ലാതെ സൈനിക നടപടികളിലൂടെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിൻലൻഡ് പ്രധാനമന്ത്രി അലക്‌സാണ്ടർ സ്റ്റബ്ബിനൊപ്പം ഹെെദരാബാദ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്. യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന വേളയിലാണ് മോദിയുടെ പരാമർശം.
'നിയമവാഴ്ചയിലും ചർച്ചകളിലും നയതന്ത്രത്തിലുമാണ് ഇന്ത്യയും ഫിൻലൻഡും വിശ്വസിക്കുന്നത്. ഒരു പ്രശ്‌നവും സൈനിക സംഘർഷത്തിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഏകാഭിപ്രായമാണ്. യുക്രൈനായാലും പശ്ചിമേഷ്യ ആയാലും സംഘർഷം അതിവേഗം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനുമുള്ള എല്ലാ ശ്രമങ്ങളെയും തങ്ങൾ പിന്തുണയ്ക്കും’, മോദി പറഞ്ഞു.
നാലുദിവസത്തെ ഇന്ത്യാസന്ദർശനത്തിനായി ബുധനാഴ്ച വൈകിട്ടാണ് ഫിൻലൻഡ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.
Content Highlights: PM Modi asserts that military conflicts are not a solution to any problem., Advocates for diplomacy, dialogue, and adherence to the rule of law., Statement made during a joint press conference with Finland's Prime Minister., References ongoing conflicts in Ukraine and West Asia, supporting peace efforts.