പെഗാസസ്: 5 ഫോണുകളില്‍ ചാരസോഫ്റ്റ്‌വെയര്‍, കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് ഭാഗങ്ങളായാണ് റിപ്പോര്‍ട്ട്. 29 ഫോണുകളാണ് പരിശോധിച്ചത്. അതില്‍ അഞ്ച് ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തി. എന്നാല്‍ അത് പെഗാസസ് ആണെന്നതിന് തെളിവില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു. അതീവ രഹസ്യവിവരങ്ങള്‍ അടങ്ങിയതിനാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ല.
Content Highlights: Pegasus snooping case: Malware found in 5 phones but no conclusive proof that it had spyware,says SC