നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ പാർലമെന്റിന്റെ പ്രത്യേകസമ്മേളനം; മണ്ഡലപുനർനിർണയ ബില്ല് ചർച്ചയാകുമോ?

#ന്യൂസ് ഡെസ്‌ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: നവംബർ 30 മുതൽ ഡിസംബർ മൂന്നാം തീയതി വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ സമ്മേളനം നവംബർ മുപ്പതിനും രാജ്യസഭയുടെ സമ്മേളനം ഡിസംബർ രണ്ടിനും നടക്കും. ഡിസംബർ മൂന്നിന് ഇരുസഭകളുടെയും സമ്മേളനം അവസാനിക്കും.

അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ ചർച്ചചെയ്യാനും നടപടികൾ പൂർത്തിയാക്കാനും സഭാസമ്മേളനം വിളിച്ചുചേർക്കാൻ ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് റിജിജുവിന്റെ സാമൂഹികമാധ്യമക്കുറിപ്പിലുണ്ട്. എന്നാൽ, സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നിരുന്നാലും മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ ചർച്ചയായേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ്, അവരുടെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് വിളിച്ചുചേർത്തിട്ടുണ്ട്.

Content Highlights: Parliament special session scheduled from November 30 to December 3., Lok Sabha session on November 30 and Rajya Sabha session on December 2., Expected discussions include the delimitation bill and women's reservation., Congress calls for a parliamentary strategy group meeting.