സ്റ്റാലിനെ സന്ദർശിച്ച് ഒ.പി.എസ്; വീണ്ടും ഡിഎംകെ സർക്കാരെന്ന് പ്രഖ്യാപനം

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ.പനീർസെൽവം എ.കെ.സ്റ്റാലിനെ സന്ദർശിച്ചു. തമിഴ്‌നാട്ടിൽ വീണ്ടും ഡിഎംകെ സർക്കാർ അധികാരത്തിലെത്തുമെന്ന് സന്ദർശനത്തിന് പിന്നാലെ പനീർസെൽവം പറഞ്ഞു. 'ഡിഎംകെ വീണ്ടും സർക്കാർ രൂപീകരിക്കും. ഞാൻ ഇന്ന് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷത്തെ വിജയകരവും മികച്ചതുമായ ഭരണത്തിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചു' പനീർസെൽവം പറഞ്ഞു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പനീർസെൽവത്തിന്റെ ചുവടുമാറ്റം ശ്രദ്ധേയമാണ്. സന്ദർശനം സംബന്ധിച്ച് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. പനീർസെൽവം ഡിഎംകെയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഒ പനീർസെൽവം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിൽ രാമനാഥപുരം നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബിജെപി സഖ്യം വിട്ട പനീർസെൽവം എഐഎഡിഎംകെ തിരിച്ചെത്താൻ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും പളനിസ്വാമി എതിർക്കുകയായിരുന്നു.
Content Highlights: Former Tamil Nadu CM O. Panneerselvam met CM M.K. Stalin, predicting a DMK government again.