'മറ്റുവഴികളില്ല,വേദനാജനകമായ തീരുമാനം'; ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് വ്യക്തമാക്കി.
അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നിരയിലെ എഴുപതോളം എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടതായാണ് വിവരം.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എസ്പി, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് അവിശ്വാസ പ്രമേയനോട്ടീസില്‍ ഒപ്പുവെച്ചിരിക്കുന്നത്.
അങ്ങേയറ്റം പക്ഷപാതപരമായ രീതിയില്‍ നടപടിക്രമങ്ങള്‍ നടത്തുന്ന രാജ്യസഭാ ചെയര്‍മാനെതിരെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം സമര്‍പ്പിക്കുകയല്ലാതെ ഇന്ത്യാ ഗ്രൂപ്പിലെ എല്ലാപാര്‍ട്ടികള്‍ക്കും മറ്റുവഴികളില്ല. വളരെ വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താല്പര്യങ്ങള്ക്കായി ഈ നടപടി സ്വീകരിക്കേണ്ടിവന്നു' ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
Content Highlights: Opposition moves no-confidence motion against Vice-President Jagdeep Dhankhar in Rajya Sabha