കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് കുരുങ്ങി കുട്ടി മരിച്ചു

ലഖ്‌നൗ: വിശ്വാസത്തിന്റെ ഭാഗമായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം.
ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീടിന്റെ ടെറസിലായിരുന്നു.
മാതാപിതാക്കള്‍ ടെറസില്‍ നിന്ന് താഴേക്ക് വന്നപ്പോള്‍ കാണുന്നത് കഴുത്തില്‍ ചരട് കുരുങ്ങി താഴേക്ക് വീണ കുട്ടിയെയാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണുതട്ടാതിരിക്കാന്‍ കുട്ടികളുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്.
കഴിഞ്ഞ വര്‍ഷവും ശാമലിയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: one year old baby died after hanging from the thread tied around his neck for good luck
Content Highlights: