പന്നികളെ ഒരു മതവും ആരാധിക്കുന്നില്ല, പിന്നെന്തിന് സംരക്ഷണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: പന്നികളെയും കന്നുകാലികളെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ഒരു മതവിഭാഗവും ആരാധിക്കാത്ത മൃഗമാണ് പന്നികളെന്നും ബി.ജെ.പി. 'ഹിന്ദുക്കളോ മുസ്ലിങ്ങളോ പന്നിയെ ആരാധിക്കുന്നില്ല. പശുവിനെ സംരക്ഷിക്കേണ്ടത് ഇന്ത്യക്കാരുടെ ഉത്തരവാദിത്ത്വമാണ്. അസം സര്‍ക്കാര്‍ ബീഫ് നിരോധിച്ചിട്ടില്ല. അബ്ദുള്‍ ഖാലിക്കിന്റെ പരാമര്‍ശം വര്‍ഗീയമാണ്.' ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ പറഞ്ഞു.
ക്ഷേത്രങ്ങളുടെ അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ കന്നുകാലി കശാപ്പും ബീഫ് വില്‍പനയും നിരോധിച്ചുകൊണ്ട് അസം സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവസരിപ്പിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് എം.പി. അബ്ദുള്‍ ഖാലിക്ക് പള്ളികളുടെ 500 മീറ്റര്‍ ചുറ്റളവില്‍ പന്നികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനു മറുപടിയായാണ് സൈകിയയുടെ പ്രസ്താവന. അതേസമയം, ഹിന്ദു, ജൈന, സിഖ് മതവിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ കന്നുകാലി കശാപ്പു നിരോധിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം സമൂഹത്തെ ധ്രുവീകരിക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിയമം എല്ലാവര്‍ക്കും ബാധകമാക്കണം. കോണ്‍ഗ്രസ് ഈ ബില്ലിന് എതിരാണ്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഇല്ലാതാകണം. അസം കോണ്‍ഗ്രസ് നേതാവ് റിപുണ്‍ ബോറ വ്യക്തമാക്കി.
Content Highlights: Nobody worships pigs: BJP on Abdul Khaleque's Pork ban remark
Content Highlights: