മമതയും പ്രധാനമന്ത്രി പദവും തമ്മില്‍ കൊങ്കണും കശ്മീരും തമ്മിലുള്ള അന്തരം - നാരായണ്‍ റാണെ

നാരായണ്‍ റാണെ | Photo-ANI
നാരായണ്‍ റാണെ | Photo-ANI

രത്നഗിരി: മമത ബാനര്‍ജിയും പ്രധാനമന്ത്രി പദവും തമ്മില്‍ കൊങ്കണും കശ്മീരും തമ്മിലുള്ള അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ. ജന്‍ ആശിര്‍വാദ് യാത്രയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. 

പശ്ചിമ ബംഗാള്‍ രാജ്യത്തിന്റെ സിംഹമാണെന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം. റാവത്ത് ബോധമില്ലാതെയാണ് ഓരോന്ന് പറയുന്നതെന്ന് റാണെ വിമര്‍ശിച്ചു. സഞ്ജയ് റാവത്ത് അടക്കമുള്ളവരിലൂടെ ശിവസേനയുടെ പതനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയെ മറ്റൊരു പശ്ചിമബംഗാള്‍ ആകാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ബുധനാഴ്ച നാരായണ്‍ റാണെ പറഞ്ഞിരുന്നു. പിന്നാലെ സംസ്ഥാനത്തിന് എതിരേ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങള്‍ പൊറുക്കുകയില്ലെന്ന് സഞ്ജയ റാവത്ത് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

Content Highlights: narayan rane says distance between konkan and kashmir alike of that mamata banerjee becoming pm

Content Highlights: