മുല്ലപ്പെരിയാറില്‍ ദൈനംദിന പരിശോധനയ്ക്ക് മേല്‍നോട്ട സമിതി ഓഫീസിനായി സുപ്രീം കോടതിയില്‍ അപേക്ഷ

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി | Photo: PTI
സുപ്രീംകോടതി | Photo: PTI

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദിനംപ്രതി പരിശോധിക്കുന്നതിന് മേല്‍നോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. ഇത് സംബന്ധിച്ച നിര്‍ദേശം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്  നല്‍കണമെന്നാണ് ആവശ്യം. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരനായ ഡോ ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്ത് താമസിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്ക് അണക്കെട്ടിന്റെ സുരക്ഷാ സംബന്ധിച്ച ആശങ്കയുണ്ടെന്ന് ജോ ജോസഫ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്റെയും മൗലിക അവകാശമാണ്.   

നിക്ഷ്പക്ഷമായ ഒരു സംവിധാനം അണകെട്ടിന്റെ സുരക്ഷാ പരിശോധിക്കേണ്ടത് ഉണ്ട്. ഇതിനായി ആവശ്യത്തിന് യോഗ്യതയുള്ള ജീവനക്കാരുമായി മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.

Content Highlights: Petition filed in Supreme Court seeks permanent office for Mullaperiyar Dam dam safety